ശ്രീമത് ഭഗവത് ഗീത

മലയാളത്തിലും ഇംഗ്ലീഷിലും വ്യാഖ്യാനം

My Photo
Name:
Location: Singapore
  • Back To Home Page
  • Sunday, February 28, 2016

    ആമുഖം

    ആമുഖം
    ധര്‍മ്മപുത്രരും പാണ്ഡുവും സഹോദരന്മാരാണ്. ധര്‍മ്മപുത്രര്‍ക്ക് കാഴ്ചശേഷിയില്ലാത്തതിനാല്‍ പാണ്ഡുവിനെ രാജാവാക്കുന്നു. പിന്നീട് പാണ്ഡുവിന്റെ മരണശേഷം അന്ധനാണെങ്കിലും ധൃതരാഷ്ട്രര്‍ തന്നെ രാജാവായി തുടരുന്നു,, ഭീഷ്മപിതാമഹന്റെ പിന്‍ബലത്തോടെ.
    പാണ്ഡുവിന്‌ അഞ്ചു പുത്രന്മാരും ധൃതരാഷ്ട്രര്‍ക്ക് നൂറു പുത്രന്മാരും ആണ്. പാണ്ഡുപുത്രന്മാര്‍ (ധര്‍മ്മപുത്രര്‍, ഭീമന്‍, അര്‍ജ്ജുനന്‍, നകുലന്‍, സഹദേവന്‍) സത്സ്വഭാവികളും ധര്‍മ്മം പുലര്‍ത്തുന്നവരും ആണ്. എന്നാല്‍ ധൃതരാഷ്ട്രപുത്രന്മാര്‍ (ദുര്യോധനന്‍ ദുശ്ശാസനന്‍ തുടങ്ങിയവര്‍) അധര്‍മ്മികളും ദുസ്വഭാവികളുമായാണ് വളരുന്നത്.
    ഈ നൂറ്റഞ്ചുപേരില്‍ ഏറ്റവും മൂത്തത് ധര്‍മ്മപുത്രര്‍ ആകയാല്‍ ന്യായമായും അടുത്ത രാജ്യാവകാശി ധര്‍മ്മപുത്രര്‍ ആണ്. അദ്ദേഹം അതിനു ഉത്തമയോഗ്യനും ആണ്. എന്നാല്‍ ദുര്യോധനന് ഇത് ഉള്‍ക്കൊള്ളാനാകുന്നില്ല.
    തുടര്‍ന്ന് പരസ്പര സ്പര്‍ദ്ധ വളരുന്നു. ദുര്യോധനന്‍ പാണ്ഡവരെ നശിപ്പിക്കാനായി പല ക്രൂരതകളും ചെയ്യുന്നുണ്ട്. പാണ്ഡവര്‍‌ക്കുള്ളതെല്ലാം കൊള്ളയടിക്കലായിരുന്നു ദുര്യോധനന്റെ വെറി. ഒടുവില്‍ അവര്‍ സ്വന്തമായി പടുത്തുയര്‍ത്തിയ ഇന്ദ്രപ്രസ്തവും കള്ള ചൂതിലൂടെ കൈക്കലാക്കി, പാഞ്ചാലിയെ അധിഷേപിച്ച്, എല്ലാവരെയും അരക്കില്ലത്തില്‍ കുടുക്കി തീവച്ചു നശിക്കാന്‍ ശ്രമിച്ചു, കാട്ടില്‍ അഞ്ജാതവാസത്തിനയച്ചു, അങ്ങിനെ ഒരുപാടുവിധത്തില്‍ അവരെ ദ്രോഹിച്ചു. ദൈവസഹായത്താല്‍ അവര്‍ എല്ലാറ്റില്‍ നിന്നും രക്ഷപ്പെടുന്നു. ഒടുവില്‍ ദുര്യോധനന്റെ അധര്‍മ്മത്തിന് അതിരില്ലാത്ത അവസ്ഥയില്‍, യുദ്ധം ചെയ്യാതെ നിവര്‍ത്തിയില്ലാത്ത നില വന്നപ്പോഴാണ് ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം യുദ്ധം തുടങ്ങുന്നത്.
    അദ്ദേഹം തന്നെ ഗീതയുടെ നാലാം ഭാഗത്തില്‍ എല്ലാം സംഭവിക്കുന്നത് അദ്ദേഹത്തിന്റെ അഭീഷ്ടപ്രകാരം ആണെന്നു പറയുന്നുണ്ട്.
    “യദാ യദാഹി ധര്‍മ്മസ്യ
    ഗ്ലാനിര്‍ഭവതി ഭാരത
    അഭ്യുത്ഥാനമധര്‍മ്മസ്യ
    തദാത്മാനം സൃജാമ്യഹം
    പരിത്രാണായ സാധൂനാം
    വിനാശായ ച ദുഷ്കൃതാം
    ധര്‍മ്മസംസ്താപനാര്‍ത്ഥായേ
    സംഭവാമി യുഗേ യുഗേ“
    എന്ന് അദ്ദേഹം തന്നെ ഭഗവത്ഗീതയില്‍ പറയുന്നുണ്ട്.
    ധര്‍മ്മത്തിന് നാശവും അധര്‍മ്മത്തിന് വിജയവും ഉണ്ടാകുമ്പോള്‍,
    ലോകരക്ഷയ്ക്കായി, ധരമ്മം പുനഃസ്ഥാപിക്കാനായി അദ്ദേഹം
    വീണ്ടും വീണ്ടും ജനിക്കുന്നു എന്ന്. ( മഹാവിഷ്ണുവിന് പല അവതാരങ്ങള്‍ ഉണ്ടല്ലൊ, പ്രധാനമായും പത്ത്.)
    ശ്രീകൃഷ്ണന്‍ പാണ്ഡവരുടെ അമ്മ കുന്തീദേവിയുടെ സഹോദരപുത്രന്‍ ആണ്. ശ്രീകൃഷ്ണന്‍ പണ്ഡവപക്ഷത്താണ്. കാരണം പാണ്ഡവരാണ് ധര്‍മ്മത്തിന്റെ പക്ഷത്ത് എന്നതുകൊണ്ടു തന്നെ. 
    ദ്വാരകാനാഥനായ ശ്രീകൃഷ്ണന്റെ പടകളെ മുഴുവന്‍ ദുര്യോധനന്‍ ചോദിച്ചു വാങ്ങി. ശ്രീകൃഷ്ണന്‍ മാത്രമാണ് അര്‍ജ്ജുനന്റെ പക്ഷം.
    അര്‍ജ്ജുനന് ശ്രീകൃഷ്ണനില്‍ അത്രയ്ക്ക് വിശ്വാസം ആയിരുന്നു. തനിക്ക് ശ്രീകൃഷ്ണന്‍ മാത്രം മതി എന്ന് അര്‍ജ്ജുനന്‍ ധരിച്ചു.
    അങ്ങിനെ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന്റ് തേരാളിയായി തേര്‍ തെളിച്ച് യുദ്ധത്തടത്തില്‍ എത്തുന്നു.
    അവിടെ വച്ച് തന്നോട്‌ യുദ്ധത്തില്‍ എതിര്‍ക്കാനായി നില്‍ക്കുന്ന സ്വജങ്ങളെ കണ്ട് അര്‍ജ്ജുനന്‍ തളര്‍ന്നു..

    0 Comments:

    Post a Comment

    << Home