ശ്രീമത് ഭഗവത് ഗീത

മലയാളത്തിലും ഇംഗ്ലീഷിലും വ്യാഖ്യാനം

My Photo
Name:
Location: Singapore
  • Back To Home Page
  • Sunday, February 28, 2016

    summary ഒന്നാം അദ്ധ്യായം: അര്ജ്ജുനവിഷാദയോഗം

    ഒന്നാം അദ്ധ്യായം: അര്ജ്ജുനവിഷാദയോഗം
    മഹാഭാരതത്തിന്റെ ഒടുവില്, ധര്മ്മവും (പാണ്ഡവരും) അധര്മ്മവും (കൌരവരും) തമ്മിലുള്ള യുദ്ധത്തടത്തില്, ധര്മ്മപക്ഷത്ത് നിന്ന് യുദ്ധം ചെയ്യാനായി തേര്ത്തടത്തിലെത്തുന്ന അര്ജ്ജുനന് തെറ്റേത് ശരിയേതെന്നറിയാതെ തളര്ന്നിരിക്കുമ്പോഴാണ് ശ്രീകൃഷ്ണന് അര്ജ്ജുനന് ഗീത ഉപദേശിക്കുന്നത്..
    ആതതായികളെ കൊല്ലുന്നതില് പാപം ഇല്ല എന്നാണ് എന്നാലും ആതതായികള് സ്വജനങ്ങള് തന്നെയാകുമ്പോള് സ്വജനങ്ങളെ കൊന്ന് കിട്ടുന്ന സ്വര്ഗ്ഗത്തെക്കാള് ഭേദം മരണം ആണ് എന്ന് വിലപിക്കുന്നു അര്ജ്ജുനന്..
    (ആതതായികള് എന്നാല്, വീടിനു തീ വയ്ക്കുന്നവര്, വിഷം കൊടുക്കുന്നവര്, ആയുധം കയ്യിലെടുക്കുന്നവര്, അന്യന്റെ ധനം, ഭൂമി, ഭാര്യ എന്നിവ അപഹരിക്കുന്നവര്)
    അര്ജ്ജുനന് വലിയ ഒരു ധര്മ്മസങ്കടത്തില് ആണ്. ആര്ക്കുവേണ്ടിയാണോ ഈ യുദ്ധം ചെയ്യുന്നത് അവരൊക്കെ തന്നെയാണ്മ റുപക്ഷ്ത്ത് നിന്ന് യുദ്ധം ചെയ്യുന്നഹ്റ്റ്.
    സ്വജനങ്ങളെ വെന്ന് കിട്ടുന്ന സുഖങ്ങളും പദവികളും അനുഭവിക്കുന്നതിനെക്കാള് ഭേദം അവരാല് തന്നെ കൊല്ലപ്പെടുന്നതാണ് നന്നെന്ന നിലപാട് അര്ജ്ജുനനും.
    ദുര്യോധനന് ക്രൂരത കാട്ടുന്നു എങ്കിലും രാജാവാകയാല് ദുര്യോധനപക്ഷത്തു നില്ക്കണം ഭീക്ഷ്മരും ദ്രോണരും വിദുരരും ഒക്കെ. നിസ്സഹായരായി യുദ്ധത്തിനു തയ്യാറായി മറുപക്ഷത്തു നില്ക്കുന്ന പ്രിയപ്പെട്ടവരെ കാണുമ്പോള് അര്ജ്ജുനന് തന്റെ ശരീരം തളരുന്നു, ഗാണ്ഡീവം കയ്യില് നിന്ന് വഴുതുന്നു. തളര്ന്ന് യുദ്ധത്തടത്തിലിരിക്കുന്ന അര്ജ്ജുനനെ എഴുന്നേല്പ്പിക്കാനാണ് ശ്രീകൃഷ്ണന് ഭഗവത് ഗീത ഉപദേശിച്ചു കൊടുക്കുന്നത്..
    കാരണം ലോകത്ത് അധര്മ്മം പെരുകിയാല് ലോകം മുഴുവന് നശിക്കും.
    ക്രൂരനായ ദുര്യോധനന്റെ ഭരണം രാജ്യം മുടിപ്പിക്കും. അതിനാല് രാജ്യത്തെ/ജനങ്ങളെ രക്ഷിക്കാനായി അര്ജ്ജുനന് ഈ യുദ്ധം ചെയ്താലേ മതിയാവൂ..
    ഇപ്പോഴത്തെ കാലത്താണെങ്കിലും നമ്മുടെ രാജ്യത്തെ മറ്റൊരു രാജ്യം ആക്രമിച്ച് കൊള്ളയടിക്കാന്‍ വരികയാണെങ്കില്‍, യുദ്ധ അനിവാര്യമാണ്. അപ്പോള്‍ നമ്മുടെ രാജ്യത്തെ പട്ടാള മേധാവി കര്‍മ്മവിമുഖനായി, ഭയന്ന് കയറി ഒളിച്ചാല്‍ എന്തുചെയ്യും?! അതുപോലെ ഒരവസ്ഥ.
    പാണ്ഡവരുക്കുള്ളതെല്ലാം പണ്ടുമുതലേ കൊള്ളയടിക്കലായിരുന്നു ദുര്യോധനന്റെ വെറി.അര്‍ക്കില്ലത്തില്‍ കുടുക്കി തീവച്ചു നശിക്കാന്‍ ശ്രമിച്ചു, കാട്ടില്‍ അഞ്ജാതവാസത്തിനയച്ചു, അങ്ങിനെ ഒരുപാറ്റുവിധത്തില്‍ അവരെ ദ്രോഹിച്ചു. ഒടുവില്‍ അവര്‍ സ്വന്തമായി പടുത്തുയര്‍ത്തിയ ഇന്ദ്രപ്രസ്തവും കള്ള ചൂതിലൂറ്റെ കൈക്കലാക്കി, പാഞ്ചാലിയെ അധിഷേപിച്ച് ഒടുവില്‍ ദുര്യോധനന്റെ അധര്‍മ്മത്തിന് അതിരില്ലാത്ത അവസ്ഥയില്‍, യുദ്ധം ചെയ്യാതെ നിവര്‍ത്തിയില്ലാത്ത നില വന്നപ്പോഴാണ് ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം യുദ്ധം തുടങ്ങുന്നത്.
    എന്നാല്‍ സമയമാവുമ്പോള്‍ തളര്‍ന്നിരിക്കുന്ന അര്‍ജ്ജുനനെ ഉയിര്‍ത്തെണീപ്പിച്ചാലേ ധര്‍മ്മത്തെ വിജയിപ്പിക്കാനാവൂ. ഉയിര്‍ത്തെണീപ്പിക്കാനാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗീത ഉപദേശിക്കുന്നത്.
    [ഉപനിഷത്തുകൊളൊക്കെ പശുവും, ആ പശുവിന്റെ പാല് ഗീതാഅമൃതവും ആ അമൃത് കറന്നെടുക്കുന്നത് ശ്രീകൃഷ്ണനും , അര്ജ്ജുനനാകുന്ന കന്നിനെ കൊണ്ട്.. ആ അമൃത് ഭക്ഷിക്കുന്നവര് ജ്ഞാനികളും ആവുന്നു. (ഉപനിഷത്തുക്കളുടെ ഒക്കെ സംഗ്രഹം ആയ ഗീത മനസ്സിലാക്കുന്നവര് ജ്ഞാനികളാവുന്നു.. സര്വ്വ പാപങ്ങളില് നിന്നും മുക്തരാവുന്നു) എന്നാണ് ഗീതാധ്യാനത്തിലും ഗീതയെ പറ്റി വിവരിക്കുന്നത്.
    ഉപനിഷത്തുക്കളില് നിന്നും കടഞ്ഞെടുക്കുന്ന അമൃതാകുന്നു ഗീത
    അത് നുകരുന്നവര് അമരത്വം പ്രാപിക്കുന്നു..]

    0 Comments:

    Post a Comment

    << Home