ശ്രീമത് ഭഗവത് ഗീത

മലയാളത്തിലും ഇംഗ്ലീഷിലും വ്യാഖ്യാനം

My Photo
Name:
Location: Singapore
  • Back To Home Page
  • Sunday, February 28, 2016

    ഉള്ളടക്കം:
    ഒന്നാം അദ്ധ്യായം: അര്ജ്ജുനവിഷാദയോഗം
    മഹാഭാരതത്തിന്റെ ഒടുവില്, ധര്മ്മവും (പാണ്ഡവരും) അധര്മ്മവും (കൌരവരും) തമ്മിലുള്ള യുദ്ധത്തടത്തില്, ധര്മ്മപക്ഷത്ത് നിന്ന് യുദ്ധം ചെയ്യാനായി തേര്ത്തടത്തിലെത്തുന്ന അര്ജ്ജുനന് തെറ്റേത് ശരിയേതെന്നറിയാതെ തളര്ന്നിരിക്കുമ്പോഴാണ് ശ്രീകൃഷ്ണന് അര്ജ്ജുനന് ഗീത ഉപദേശിക്കുന്നത്..
    ആതതായികളെ കൊല്ലുന്നതില് പാപം ഇല്ല എന്നാണ് എന്നാലും ആതതായികള് സ്വജനങ്ങള് തന്നെയാകുമ്പോള് സ്വജനങ്ങളെ കൊന്ന് കിട്ടുന്ന സ്വര്ഗ്ഗത്തെക്കാള് ഭേദം മരണം ആണ് എന്ന് വിലപിക്കുന്നു അര്ജ്ജുനന്..
    (ആതതായികള് എന്നാല്, വീടിനു തീ വയ്ക്കുന്നവര്, വിഷം കൊടുക്കുന്നവര്, ആയുധം കയ്യിലെടുക്കുന്നവര്, അന്യന്റെ ധനം, ഭൂമി, ഭാര്യ എന്നിവ അപഹരിക്കുന്നവര്)
    അര്ജ്ജുനന് വലിയ ഒരു ധര്മ്മസങ്കടത്തില് ആണ്. ആര്ക്കുവേണ്ടിയാണോ ഈ യുദ്ധം ചെയ്യുന്നത് അവരൊക്കെ തന്നെയാണ്മ റുപക്ഷ്ത്ത് നിന്ന് യുദ്ധം ചെയ്യുന്നഹ്റ്റ്. 
    സ്വജനങ്ങളെ വെന്ന് കിട്ടുന്ന സുഖങ്ങളും പദവികളും അനുഭവിക്കുന്നതിനെക്കാള് ഭേദം അവരാല് തന്നെ കൊല്ലപ്പെടുന്നതാണ് നന്നെന്ന നിലപാട് അര്ജ്ജുനനും.
    ദുര്യോധനന് ക്രൂരത കാട്ടുന്നു എങ്കിലും രാജാവാകയാല് ദുര്യോധനപക്ഷത്തു നില്ക്കണം ഭീക്ഷ്മരും ദ്രോണരും വിദുരരും ഒക്കെ. നിസ്സഹായരായി യുദ്ധത്തിനു തയ്യാറായി മറുപക്ഷത്തു നില്ക്കുന്ന പ്രിയപ്പെട്ടവരെ കാണുമ്പോള് അര്ജ്ജുനന് തന്റെ ശരീരം തളരുന്നു, ഗാണ്ഡീവം കയ്യില് നിന്ന് വഴുതുന്നു. തളര്ന്ന് യുദ്ധത്തടത്തിലിരിക്കുന്ന അര്ജ്ജുനനെ എഴുന്നേല്പ്പിക്കാനാണ് ശ്രീകൃഷ്ണന് ഭഗവത് ഗീത ഉപദേശിച്ചു കൊടുക്കുന്നത്..
    കാരണം ലോകത്ത് അധര്മ്മം പെരുകിയാല് ലോകം മുഴുവന് നശിക്കും.
    ക്രൂരനായ ദുര്യോധനന്റെ ഭരണം രാജ്യം മുടിപ്പിക്കും. അതിനാല് രാജ്യത്തെ/ജനങ്ങളെ രക്ഷിക്കാനായി അര്ജ്ജുനന് ഈ യുദ്ധം ചെയ്താലേ മതിയാവൂ.. 
    [ഉപനിഷത്തുകൊളൊക്കെ പശുവും, ആ പശുവിന്റെ പാല് ഗീതാഅമൃതവും ആ അമൃത് കറന്നെടുക്കുന്നത് ശ്രീകൃഷ്ണനും , അര്ജ്ജുനനാകുന്ന കന്നിനെ കൊണ്ട്.. ആ അമൃത് ഭക്ഷിക്കുന്നവര് ജ്ഞാനികളും ആവുന്നു. (ഉപനിഷത്തുക്കളുടെ ഒക്കെ സംഗ്രഹം ആയ ഗീത മനസ്സിലാക്കുന്നവര് ജ്ഞാനികളാവുന്നു.. സര്വ്വ പാപങ്ങളില് നിന്നും മുക്തരാവുന്നു) എന്നാണ് ഗീതാധ്യാനത്തിലും ഗീതയെ പറ്റി വിവരിക്കുന്നത്. 
    ഉപനിഷത്തുക്കളില് നിന്നും കടഞ്ഞെടുക്കുന്ന അമൃതാകുന്നു ഗീത
    അത് നുകരുന്നവര് അമരത്വം പ്രാപിക്കുന്നു..]
    ***
    രണ്ടാം അദ്ധ്യായം:-സാംഖ്യയോഗം.
    രണ്ടാം അദ്ധ്യായം- സാംഖ്യയോഗം
    അമ്പും വില്ലും തറയില് വച്ച് ദുഃഖിതനായി തേര്ത്തടത്തില് തളര്ന്നിരിക്കുന്ന അര്ജ്ജുനനെ കര്മ്മോന്മുഖനാക്കാനായി ശ്രീ ഭഗവാന് ഉപദേശിക്കുന്ന ഉപനിഷത് രഹസ്യങ്ങള് ആണ് ഗീത.
    ധര്മ്മ പുനഃസ്ഥാപനത്തിനായി അര്ജ്ജുനന് ഈ യുദ്ധം ചെയ്താലേ മതിയാവൂ. ചെയ്യാതിരുന്നാല് രാജ്യം മുഴുവന് നശിക്കും. അതുകൊണ്ട് ശ്രീകൃഷ്ണന് അര്ജ്ജുനന്റെ യുദ്ധഭയത്തെ മാറ്റാനായി , ആത്മാവിന്റെ അനശ്വരതെയെ പറ്റിയും; യുദ്ധം ചെയ്യാതിരുന്നാലുള്ള അപവാദത്തെപ്പറ്റിയും, നിസ്വാര്ദ്ധമായി യുദ്ധം ചെയ്താല് കിട്ടുന്ന സ്വര്ഗ്ഗത്തെ പറ്റിയും ഒക്കെ പറഞ്ഞ് പ്രേരിപ്പിക്കുന്നു,
    സ്വധര്മ്മത്തില് നിന്ന് ഭയന്ന് പിന്മാറിയാലുണ്ടാവുന്ന ഭവിഷ്യത്തുകള് വിവരിക്കുന്നു.
    ഈ യുദ്ധം ചെയ്യേണ്ടത് അര്ജ്ജുനന്റെ ധര്മ്മം ആണെന്ന് ശ്രീകൃഷ്ണന് ഓര്മ്മപ്പെടുത്തുന്നു. കാരണം ലോകത്ത് അധര്മ്മം പെരുകിയാല് ലോകം മുഴുവന് നശിക്കും. ക്രൂരനായ ദുര്യോധനന്റെ ഭരണം രാജ്യം മുടിപ്പിക്കും. അതിനാല് രാജ്യത്തെ/ജനങ്ങളെ രക്ഷിക്കാനായി അര്ജ്ജുനന് ഈ യുദ്ധം ചെയ്താലേ മതിയാവൂ.. 
    അര്ജ്ജുനന് യുദ്ധം ചെയ്യാതിരുന്നാല് രാജ്യം മുഴുവന് നശിക്കും.
    അതുകൊണ്ട് ശ്രീകൃഷ്ണന് അര്ജ്ജുനന്റെ യുദ്ധഭയത്തെ മാറ്റാനായി , ആത്മാവിന്റെ അനശ്വരതയെ പറ്റിയും യുദ്ധം ചെയ്യാതിരുന്നാലുള്ള അപവാദത്തെപ്പറ്റിയും നിസ്വാര്ദ്ധമായി യുദ്ധം ചെയ്താല് കിട്ടുന്ന സ്വര്ഗ്ഗത്തെ പറ്റിയും ഒക്കെ പറഞ്ഞ് പ്രേരിപ്പിക്കുന്നു.. 
    ശരീരം നശ്വരം ആണെന്നും ആത്മാവ് മാത്രമേ സത്യമായുള്ളൂ എന്നും,ആത്മാവിനു ജനനവും മരണവും ഇല്ല എന്നും അത് അനശ്വരം ആണ് എന്നും, അതിനാല് നീ ആരെയും കൊല്ലുന്നുമില്ല, കൊല്ലിക്കുന്നുമില്ല, നിന്റെ ക്ഷത്രിയ ധര്മ്മം ചെയ്യുക മാതമാണ്.. എന്നുമുള്ള വെളിപ്പെടുത്തല് തന്നെ അര്ജ്ജുനനെ ശാന്തനാക്കുന്നു..
    [രണ്ടാം അദ്ധ്യായം മുപ്പതാം ശ്ലോകം വരെ (2,30)]
    30 മുതല് 37 വരെ സ്വധര്മ്മം ചെയ്യാതിരുന്നാല് വരാവുന്ന അപമാനവും മറ്റും എടുത്തുകാട്ടിക്കൊടുക്കുന്നു ശ്രീക്ര്ഷ്ണ പരമാത്മാവ്.
    38 മുതല് 53 വരെ, കര്മ്മയോഗത്തെ പറ്റി വിവരിക്കുന്നു. നിഷ്കാമ കര്മ്മം (ഫലപ്രതീക്ഷകൂടാതെയുള്ള കര്മ്മം) ജ്ഞാനനിഷ്ഠ പ്രാപ്തമാക്കും എന്നും , ബുദ്ധി ആത്മാവില് ഉറച്ച് പരമപദത്തെ പ്രാപിക്കും എന്നും വ്യക്തമാക്കുന്നു.
    അപ്പോള് അര്ജ്ജുനന് അങ്ങിനെയുള്ള സ്ഥിതപ്രജ്ഞന്റെ ലക്ഷണങ്ങള് എന്തൊക്കെ എന്ന് ഭഗവാനോട് ചോദിക്കുന്നു.
    55 മുതല് 72 വരെ ഭഗാന് സ്ഥിതപ്രജ്ഞന്റെ ലക്ഷണങ്ങള് വിവരിക്കുന്നു.
    (ഭഗവത് ഗീതയുടെ ഒരു സമ്മറിയാണ് രണ്ടാം അദ്ധ്യായം. കര്മ്മയോഗം ജ്ഞാനയോഗം ധ്യാനയോഗം, സ്ഥിതപ്ര്ജ്ഞന്റെ ലക്ഷണം ഒക്കെ ചെറുതായി വിവരിക്കുന്നുണ്ട്)
    മൂന്നാം അദ്ധ്യായം മുതല് ഓരോ യോഗങ്ങള് കൂടുതല് വിസ്തരിച്ച് ഉപദേശിക്കുന്നു..
    ***
    മൂന്നാം അദ്ധ്യായം: കര്മ്മയോഗം
    മനുഷ്യനായി ജനിച്ചാല് ചെയ്യേണ്ടുന്ന കര്മ്മങ്ങളെപ്പറ്റിയും അതിന്റെ ഫലങ്ങളെപ്പറ്റിയും ഒക്കെ ഉപദേശിച്ചു കൊടുത്ത് ഒടുവില് കര്മ്മ വീര്യനാക്കുന്നു.
    ***
    നാലാം അദ്ധ്യായം: ജ്ഞാന കര്മ്മസന്ന്യാസയോഗം
    അഞ്ച്:കര്മ്മസന്യാസയോഗം
    ആറ്:അഭ്യാസയോഗം
    ഏഴ്:ജ്ഞാനവുജ്ഞാനയോഗം
    എട്ട്: ക്ഷരാക്ഷരബ്രഹ്മയോഗം
    ഒന്പത്:രാജവിദ്യാരാജയോഗം
    പത്ത്: വിഭൂതിവിസ്തരയോഗം
    പതിനൊന്ന്: വിശ്വരൂപദര്ശനയോഗം
    പന്ത്രണ്ട്: ഭക്തിയോഗം
    പതിമൂന്ന്:ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം
    പതിന്നാല്: ഗുണത്രയവിഭാഗയോഗം
    പതിനഞ്ച്: പുരുഷോത്തമയോഗം
    പതിനാറ്:ദൈവാസുരസമ്പദ് വിഭാഗയോഗം
    പതിനേഴ്:ശ്രദ്ധാത്രയവിഭാഗയോഗം
    പതിനെട്ട്: മോക്ഷസന്ന്യാസയോഗ:
    ***
    സാധാരണക്കാര്ക്ക് കര്മ്മയോഗം, വിജ്ഞാനിക്ക് ജ്ഞാനയോഗം,
    യോഗിക്ക് സന്യാസയോഗം, എല്ലാം ഒരിടത്തെക്ക്, ഈശ്വരനിലേക്ക്, പരമാത്മാവിലേക്ക് എത്തിക്കുന്നു.
    ഈ ലോകത്ത് ഉണ്ടായി മറയുന്ന സുഖദുഃഖങ്ങള് ഒക്കെയും നിസ്സംഗതയോടെ നേരിട്ട്, ഈശ്വരങ്കല് അര്പ്പിതമായ മനസ്സോടെ ജീവിക്കാനാവും ഭഗവത് ഗീത പഠിച്ചാല് എന്ന് കരുതുന്നു. അതിന് നിസ്സംഗമായ കര്മ്മം, കര്മ്മ സന്യാസം, ധ്യാനം, എന്നിങ്ങനെ ഒരോരുത്തരുടെ അഭിരുചിക്കനുസരിച്ച് പലവിധ മാര്ഗ്ഗങ്ങള് ഭഗവാന് നിര്ദ്ദേശിക്കുന്നുണ്ട്.
    ഒടുവിലത്തെ അദ്ധ്യായങ്ങളില് ഈശ്വരനോട് കൂടുതല് അടുക്കുംവിധമുള്ളതാണ്. ശരികളും തെറ്റുകളും വ്യക്തമായി പ്രതിപാതിക്കുന്നും ഉണ്ട്…

    0 Comments:

    Post a Comment

    << Home