ശ്രീമത് ഭഗവത് ഗീത

മലയാളത്തിലും ഇംഗ്ലീഷിലും വ്യാഖ്യാനം

My Photo
Name:
Location: Singapore
  • Back To Home Page
  • Sunday, February 28, 2016

    3 chapter

    3-1


    അര്‍ജ്ജുനഃ ഉവാച (അര്‍ജ്ജുനന്‍‌ പറഞ്ഞു)
    ജ്യായസീ ചേത്‌ കര്‍മ്മണസ്തേ
    മതാ ബുദ്ധിര്‍‌ജനാര്‍ദ്ദന!
    തത്‌ കിം കര്‍മ്മണി ഘോരേ മാം
    നിയോജയസി കേശവ!
    3-1
    ജനാര്‍ദ്ദനാ കര്‍മ്മത്തെക്കാല്‍ ബുദ്ധിയോഗമാണ് ശ്രേഷ്ഠമെന്ന് അങ്ങെയ്ക്ക് അഭിപ്രായമുണ്ടെങ്കില്‍ പിന്നെ എന്തിനാണ് ഘോരമായ കര്‍മ്മത്തില്‍ എന്നെ നിയോഗിക്കുന്നത്?
    O! Janardhana! If you are so sure that Jnjanayoga is superior to Karma Yoga, Why are you advising me to engage in this terrible Karma (War) ?


    വ്യാമിശ്രേണേവ വാക്യേന
    ബുദ്ധിം മോഹയസീവ മേ
    തദേകം വദ നിശ്ചിത്യ
    യേന ശ്രേയോ/ഹമാപ്നുയാം.
    3-2
    പരസ്പര വിരുദ്ധമെന്ന് തോന്നുന്ന വാക്കുകള്‍കൊണ്ട്
    എന്റെ ബുദ്ധിയെ അങ്ങ് ഭ്രമിപ്പിക്കുന്നതുപോലെ.
    അതുകൊണ്ട്, ആ ഒന്നു നിശ്ചിതമായി പറഞ്ഞുതരിക,
    ഏതൊന്നുകൊണ്ട് ശ്രേയസ്സ് ഞാന്‍ നേടുമോ, അത്.
    You are confusing my mind with extreme opposite ideas about moksha
    So, kindly make it clear, which path surely leads to betterment.
    *
    [ആത്മാവ് മാത്രമേ ശാശ്വതമായുള്ളൂ എന്നും, ബാക്കിയൊക്കെ ഉണ്ടായി മറയുന്നവയാണെന്നും, എല്ലാം സമഭാവനയോടെ കണ്ട്, ലാഭനഷ്ടങ്ങളെ പറ്റി ചിന്തിക്കാതെ ജീവിച്ച് മോക്ഷമടയുന്നതാണ് ഏറ്റവും ഉത്തമം എന്ന ജ്ഞാനയോഗം
    ഉപദേശിച്ചിട്ട്, ഒടുവില്‍ കര്‍മ്മയോഗിയായ്യി യുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കയും ചെയ്യുന്നതില്‍ അര്‍ജ്ജുനന് ആശയക്കുഴപ്പം ഉണ്ടാവുന്നു.
    ലാഭനഷ്ടങ്ങള്‍ സമഭാവനയോടെ കാണാനും, ജയവും പരാജവും ഒരുപോലെ നേരിടാനും ഒക്കെ പക്വത കൈവന്നാല്‍ പിന്നെ ജയിക്കാന്‍ വേണ്ടി യുദ്ധം ചെയ്യുന്നതെന്തിന്! ഒരു യോഗിയുടെ പാകത അര്‍ജ്ജുനനു കൈവന്നുകഴിഞ്ഞിരിക്കുന്നു..
    അര്‍ജ്ജുനനറ്റെ ആശയക്കുഴപ്പം മാറ്റാനായി, മൂന്നാം അദ്ധ്യായത്തില്‍ ഭഗവാന്‍ കര്‍മ്മയോഗത്തിന്റെ അവശ്യകതയെ പറ്റി കൂടുതല്‍ വിവരിക്കുന്നു..]


    ശ്രീ ഭഗവാനുവാച:
    ലോകേ/സ്മിന്‍ ദ്വിവിധാ നിഷ്ഠാ
    പുരാ പ്രോക്താ മയാനഘ!
    ജ്ഞാനയോഗേന സാംഖ്യാനാം
    കര്‍മ്മയോഗേന യോഗിനാം.
    3-3
    ഈ ലോകത്തില്‍ രണ്ടുവിധമാണ് നിഷ്ഠകള്‍,
    പണ്ടേ ഞാന്‍ പറഞ്ഞു നിര്‍മ്മലചിത്താ!
    ജ്ഞാനയോഗം സാംഖ്യന്മാര്‍ക്കും,
    കര്‍മ്മയോഗം യോഗികള്‍ക്കും.
    I have already told you that in this world
    there are two different paths, O clear minded soul,
    knowledge empowered learning for one those who are spiritually above common people (solely devoted to spirituality;contemplative)
    and Karma Yoga for those wordily people who really want to aim high in spiritually .
    (But both paths lead to Moksha.)


    ന കര്‍മ്മണാമനാരംഭാ-
    ന്നൈഷ്കര്‍മ്മ്യം പുരുഷോ/ശ്നുതേ
    ന ച സംന്യസനാദേവ
    സിദ്ധിം സമധിഗച്ഛതി.
    3-4
    കര്‍മ്മം ചെയ്യാതിരിക്കുന്നതുകൊണ്ട് മനുഷ്യന്‍ നിഷ്ക്രിയനാവുന്നില്ല.
    സന്യാസംകൊണ്ടുമാത്രം സിദ്ധി നേടുന്നുമില്ല.
    A man cannot attain jnjana simply by abstaining from karma (while his mind is still clung to it);
    and all those who try to become a Sanyasi, would not be able to attain moksha too.
    *
    കര്‍മ്മം ചെയ്യാതെ, അതിലുള്ള ആശയുമായി നടക്കുന്നവര്‍ ശരിക്കും കര്‍മ്മം ചെയ്യുന്നവനാണ്. അവനെ നിഷ്ക്രിയന്‍ എന്ന് പറയാനാവില്ല
    അതുപോലെ സന്യാസിയായി ജീവിക്കിലും, മനസ്സില്‍ ആശാപാശങ്ങള്‍ പൂര്‍ണ്ണമായി നശിച്ചാലേ ഫലമുണ്ടാകയുള്ളൂ..
    “മനഃ കൃതം കൃതം കര്‍മ്മ
    ന ശരീരകൃതം കൃതം”
    മനസ്സുകൊണ്ട് ചെയ്യുന്ന കര്‍മ്മമാണ് യഥാര്‍ത്ഥത്തില്‍ ചെയ്തെന്ന് കരുതേണ്ടത്; ശരീരം കൊണ്ട് ചെയ്യുന്നതല്ല.


    ന ഹി കശ്ചിത് ക്ഷണമപി
    ജാതു തിഷ്ഠത്യ കര്‍മ്മകൃത്
    കാര്യതേ ഹ്യവശഃ കര്‍മ്മ
    സര്‍വ്വഃ പ്രകൃതിജൈര്‍ഗുണൈഃ
    3-5
    എന്തുകൊണ്ടെന്നാല്‍, ഒരാളും ഒരിക്കലും അല്പനേരത്തേയ്ക്കുപോലും പ്രവര്‍ത്തിക്കാതെ ഇരിക്കുന്നില്ല;
    എല്ലാവരും പകൃതിഗുണങ്ങളാല്‍ നിര്‍ബന്ധിതരായി പ്രവര്‍ത്തിച്ചുപോകുന്നു.
    In fact, nobody can ever rest from his activity even for a moment. All are helplessly forced to act by the influence of the tunas.

    --

    കര്‍മ്മേന്ദ്രിയാണി സംയമ്യ
    യ് ആസ്തേ മനസാ സ്മരന്‍
    ഇന്ദ്രിയാര്‍ത്ഥാന്‍ വിമൂഢാത്മാ
    മിഥ്യാചാരഃ സ ഉച്യതേ
    3-6
    കര്‍മ്മേന്ദ്രിയങ്ങള്‍ ഒതുക്കിനിര്‍ത്തി ഏതൊരുവന്‍ വിഷയങ്ങളെ മനസ്സുകൊണ്ട് സ്മരിച്ചുകൊണ്ടു ഇരിക്കുന്നുവോ, മൂഢാത്മാവായ അവന്‍ മിഥ്യാചരന്‍ എന്ന് പറയപ്പെടുന്നു.
    One who restrain himself from actions outwardly
    But indulge his mind on selfish desires and sensory pleasures,
    Such a man is called a 'midhyacharan'(hypocrite)
    *
    [നമ്മുടെ മനസ്സ് നിയന്ത്രണത്തില്‍ വച്ചുകൊണ്ട് കര്‍മ്മങ്ങള്‍ ചെയ്യാം.
    അതാണ് വേണ്ടതും.
    മനസ്സിനെ അടക്കാതെ തോന്നിയതുപോലെ വിട്ടിട്ട്, കര്‍മ്മങ്ങളില്‍ നിന്ന് ഒതുങ്ങിനില്‍ക്കുന്നവരെയാണ് ‘മിഥ്യാചരന്‍‘ എന്ന് പറയുന്നത്. അങ്ങിനെയുള്ളവര്‍ കര്‍മ്മങ്ങള്‍ ചെയ്തില്ലെങ്കില്‍ പോലും മാനസികമായി അതില്‍ വ്യാപരിക്കുന്നതുകൊണ്ട് അതിന്റെ ഫലങ്ങളും അനുഭവിക്കേണ്ടിവരുന്നു.]
    --

    യസ്ത്വിന്ദ്രിയാണി മനസാ
    നിയമ്യാരഭതേ/ര്‍ജ്ജുന
    കര്‍മ്മേന്ദ്രിയൈഃ കര്‍മ്മയോഗ-
    മസക്തഃ സ വിശിഷ്യതേ.
    3-7
    ഏതൊരുവന്‍ ഇന്ദ്രിയങ്ങളെ മനസ്സുകൊണ്ട് അടക്കിനിര്‍ത്തിയിട്ട്
    കര്‍മ്മേന്ദ്രിയങ്ങളെക്കൊണ്ടു നിഷ്കാമകര്‍മ്മം ആരംഭിക്കുന്നുവോ അനാസക്തനായ അവന്‍ ശ്രേഷ്ഠനാകുന്നു.
    The truly admirable man controls his senses by the power of his will.
    He will be indifferent to sensual pleasures and do his Karma with out expecting any worldly, fickle pleasures. (His soul only find happiness in his union with Brahma)

    ---

    നിയതം കുരു കര്‍മ്മ ത്വം
    കര്‍മ്മ ജ്യായോ ഹ്യകര്‍മ്മണഃ
    ശരീരയാത്രാപി ച തേ
    ന പ്രസിദ്ധ്യേദകര്‍മ്മണഃ
    3-8
    നീ മനസ്സിനാല്‍ നിയന്ത്രിതമായ കര്‍മ്മം ചെയ്യുക,
    എന്തുകൊണ്ടെന്നാല്‍ കര്‍മ്മമാണ് അകര്‍മ്മത്തേക്കാല്‍ ശ്രേഷ്ഠം. പ്രവര്‍ത്തിക്കാഞ്ഞാല്‍ നിനക്കു ശരീരപാലനം പോലും സാദ്ധ്യമാകയില്ല.
    With a controlled mind, do your duty as an offering to God.
    Because action is better than inaction. Moreover, you cannot survive in this universe if you abstain from action completely, as you cannot even maintain your body health if you remain inactive.
    [മനസ്സുകൊണ്ടു ചെയ്യുന്ന കര്‍മ്മമാണ് യഥാര്‍ത്ഥത്തില്‍ ചെയ്തെന്ന് കരുതേണ്ടത് എന്ന് പറഞ്ഞുവല്ലൊ,
    അതുകൊണ്ട് ആ മനസ്സിനെ ശുദ്ധമാക്കി സത് കര്‍മ്മങ്ങള്‍
    ചെയ്തുകൊണ്ടിരിക്കുക.
    നിഷ്ക്രിയനായിരിക്കുന്നതിലും ശ്രേഷ്ഠ ആണ് ഫലം പ്രതീക്ഷിക്കാതെ അവനവന്റെ കടമകള്‍ ചെയ്ത്
    ജീവിക്കുക എന്നത്.]


    യജ്ഞാര്‍ത്ഥാത് കര്‍മ്മണോ/ന്യത്ര
    ലോകോയം കര്‍മ്മബന്ധനഃ
    തദര്‍ത്ഥം കര്‍മ്മ കൌന്തേയ!
    മുക്തസംഗഃ സമാചര.
    3-9
    യജ്ഞത്തിനുള്ള കര്‍മ്മം ഒഴിച്ച് മറ്റു കര്‍മ്മങ്ങളാല്‍ ബന്ധിക്കപ്പെട്ടതാണ് ഈ ലോകം. കുന്തീപുത്രാ, യജ്ഞത്തിനുവേണ്ടി നിഃസംഗനായി കര്‍മ്മം ആചരിക്കുക.
    All those karma other than Yajnja will bind (imprison) you to this world.
    So, do your Karma indifferently as if it is an offering to God (as your duty of doing Yajnja /offering).
    *
    [‘യജ്ഞ‘ത്തിനായി നിനച്ച് കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ അത് മുക്തി
    നേടാന്‍ സഹായിക്കും, യ്ജ്ഞത്തിനായല്ലാതെ സ്വന്ത സുഖത്തിനായി സ്വാര്‍ദ്ധോദ്വേശത്തോടുകൂടി കര്‍മ്മങ്ങള്‍ ചെയ്യുമ്പോഴാണ് അത് ബന്ധനത്തിന് കാരണമായി തീരുന്നത്.
    കാരണം നശ്വരമായ നമുക്കുവേണ്ടി ചെയ്യുന്ന കര്‍മ്മം ഫലമുളവാക്കുന്നു. അനശ്വരമായതിനുവേണ്ടി ചെയ്യുന്ന കര്‍മ്മം
    മുക്തിനേടിതരുന്നു]
    യജ്ഞം എന്തെന്ന്‌ ഇനിയുള്ള 11 മുതല്‍ 16 വരെയുള്ള ശ്ലോകങ്ങളില്‍ വിവരിക്കുന്നു.


    സഹയജ്ഞാഃ പ്രജാഃ സൃഷ്ട്വാ
    പുരോവാച പ്രജാപതിഃ
    അനേന പ്രസവിഷ്യധ്വ‌
    മേഷ വോ/സ്ത്വിഷ്ടകാമധുക്.
    3-10
    യജ്ഞത്തോടു കൂടി പ്രജകളെ സൃഷ്ടിച്ചിട്ടു പണ്ട്
    പ്രജാപതി പറഞ്ഞു, 'ഇതുകൊണ്ട് വര്‍ദ്ധിക്കുവിന്‍.
    ഇതു നിങ്ങള്‍ക്ക് ഇഷ്ടം തരുന്ന കാമധേനുവായിരിക്കട്ടെ'.
    After creating mankind, along with Yajnja, the creator Prajapathi said, 'By this sacrifice /Yajnja, you shall multiply; let such sacrifice be your wish fulfilling Kamadhenu (wish fulfilling cow)'.

    3-11 to
    ദേവാന്‍ ഭാവയതാനേന
    തേ ദേവാ ഭാവയന്തു വഃ
    പരസ്പരം ഭാവയന്തഃ
    ശ്രേയഃ പരമവാപ്സ്യഥ.
    3-11
    ദേവന്മാരെ ഇതുകൊണ്ടു ആരാധിക്കുവിന്‍, ആ ദേവന്മാര്‍ നിങ്ങളെ വര്‍ദ്ധിപ്പിക്കട്ടെ; പരസ്പരം തൃപ്തിപ്പെടുത്തിക്കൊണ്ടു പരമമായ ശ്രേയസ്സിനെ കൈവരിക്കുവിന്‍.
    ഃHonour Gods with this Yajnja. The Gods will in turn bless you with everything. So by honouring each other you can attain that highest good.


    ഇഷ്ടാന്‍ ഭോഗാന്‍ ഹി വോ ദേവാ
    ദാസ്യന്തേ യജ്ഞഭാവിതാഃ
    തൈര്‍ ദത്താനപ്രദായൈഭ്യോ
    യോ ഭുങ്‌ക്തേ സ്തേന ഏവ സഃ
    3-12
    എന്തുകൊണ്ടെന്നാല്‍ ഇഷ്ടപ്പെടുന്ന സുഖങ്ങള്‍ നിങ്ങള്‍ക്കു യ്ജ്ഞം കൊണ്ട് തെളിഞ്ഞ ദേവന്മാര്‍ തരും. അവര്‍ക്കു കൊടുക്കാതെ ആര്‍ അനുഭവിക്കുന്നുവോ അവന്‍‌ ചോരന്‍ തന്നെയാണ്.
    The Gods satisfied with your sacrifice will fulfill your desires.
    But, the one who doesn't offer any sacrifice to the Gods and enjoys the natural gifts given by the Gods is considered a thief.


    യജ്ഞശിഷ്ടാശിനഃ സന്തോ
    മുച്യന്തേ സര്‍വകില്‍ബിഷൈഃ
    ഭുഞ്ജതേ തേ ത്വഘം പാപാ
    യേ പപന്ത്യാത്മകാരണാത്.
    3-13
    യജ്ഞത്തില്‍ ശേഷിക്കുന്നതുമാത്രം അനുഭവിക്കുന്ന സജ്ജനങ്ങള്‍ എല്ലാ പാപങ്ങളില്‍ നിന്നും മുക്തിനേടുന്നു. ആരാണോ തങ്ങള്‍ക്കുവേണ്ടിത്തന്നെ ഭോഗ സഞ്ചയം ചെയ്യുന്നത്, അവര്‍ പാപം ഭുജിക്കുന്നു.
    The pious, who ensure they offer their food first to the Gods (as sacrifice) and then eat what is left are thus relieved of all evil.
    Wicked are those who cook and all by themselves. Such people are eating impurities and are sinners.


    അന്നാദ് ഭവന്തി ഭൂതാനി
    പര്‍ജന്യാദന്നസംഭവഃ
    യജ്ഞാദ് ഭവതി പര്‍‌ജന്യോ
    യജ്ഞഃ കര്‍മ്മ സമുദ്ഭവഃ
    3-14
    From food, originates the living things
    Food is produced by rain
    Rain is born of sacrifice
    and sacrifice (yajnja) originates from action (doing the duties and rituals prescribed to oneself).
    അന്നത്തില്‍ നിന്നും ജീവജാലങ്ങള്‍ ഉല്‍ഭവിക്കുന്നു
    അന്നം മഴയില്‍ നിന്നും ഉണ്ടാകുന്നു
    മഴ യജ്ഞത്തില്‍ നിന്നും
    യജ്ഞം കര്‍മ്മത്തില്‍ നിന്നും ആണുണ്ടാകുന്നത്.


    കര്‍മ്മ ബ്രഹ്മോദ്ഭവം വിദ്ധി
    ബ്രഹ്മാക്ഷരസമുദ്ഭവം
    തസ്മാത് സര്‍വഗതം ബ്രഹ്മ
    നിത്യം യ്ജ്ഞേ പ്രതിഷ്ഠിതം
    3-15
    കര്‍മ്മം വേദത്തില്‍ നിന്നുണ്ടാകുന്നു
    വേദം ഈശ്വരങ്കല്‍ നിന്നുമാണുണ്ടായത്.
    അതുകൊണ്ട് ബ്രഹ്മത്തെ ആശ്രയിച്ചിരിക്കുന്ന ആ വേദം എന്നും
    യജ്ഞത്തെ ആശ്രയിച്ചിരിക്കുന്നു.
    'Karma' originates from the 'Vedas'
    (that prescribe the rules and rituals to be followed)
    Veda originates from the 'Absolute';
    Thus all the acts of sacrifice (Yajnja) 
    involve and centre around the Absolute.
    *
    [അന്നത്തില്‍ നിന്നു പ്രാണികളുണ്ടാകുന്നു.
    അന്നം മേഘത്തില്‍ നിന്നും
    മേഘം യജ്ഞത്തില്‍നിന്നും,
    യജ്ഞം കര്‍മ്മത്തില്‍ നിന്നും
    കര്‍മ്മം വേദത്തില്‍ നിന്നും,
    വേദം ഈശ്വരങ്കല്‍ നിന്നുമുണ്ടായതാണ്.
    അതുകൊണ്ട്, ഈശ്വരനെ ആശ്രയിച്ചിരിക്കുന്ന ആ വേദം
    എന്നും യജ്ഞത്തെ ബോധിപ്പിച്ചാണ് നിലനില്‍ക്കുന്നത്.
    എല്ലാവര്‍ക്കും ഈ ലോകത്തിന്റെ നിലനില്‍പ്പില്‍ ബാധ്യതകള്‍ ഉണ്ട്. കാരണം എല്ലാം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു.. ഒരു ഫുഡ് ചെയിന്‍ പോലെ. സംതുലിതാവസ്ത നഷ്ടപ്പെട്ടാല്‍ പതിയെ പതിയെ സര്‍വ്വവും നശിക്കും. ഈശ്വരനുപോലും ഈ യജ്ഞചക്രത്തില്‍ നിന്ന് ഒഴുഞ്ഞുനില്‍ക്കാനാവില്ല. അങ്ങിനെ ഒഴിഞ്ഞുനിന്നാല്‍ ലോകത്തിനാകമാനം ദോഷം സംഭവിക്കും. അതനുസരിച്ച് മനുഷ്യര്‍ ചെയ്യേണ്ടുന്ന യജ്ഞം ആണ് സത്കര്‍മ്മങ്ങള്‍..അത് അനുഷ്ഠിക്കതന്നെ വേണം മനുഷ്യര്‍ ഓരോരുത്തരും അവരവരുടെ കര്‍മ്മങ്ങള്‍ (സ്വധര്‍മ്മങ്ങള്‍) അനുഷ്ഠിക്കയെന്നതും ആ യജ്ഞം അനുഷ്ഠിക്കലാണ്. ]
    --

    ഏവം പ്രവര്‍ത്തിതം ചക്രം
    നാനുവര്‍ത്തയതീഹ യഃ
    അഘായുരിന്ദ്രിയാരാമോ
    മോഘം പാര്‍ത്ഥ, സ ജീവതി.
    3-16
    പാര്‍ത്ഥാ, ഇങ്ങനെ (ഏവം) പ്രവര്‍ത്തിക്കുന്ന കര്‍മ്മചക്രത്തെ ഈ ലോകത്തില്‍ ആര്‍ അനുവര്‍ത്തിക്കുന്നില്ലയോ, അവന്‍ പാപിയും വിഷയഭ്രാന്തനുമായി നിഷ്ഫലമായി ജീവിക്കുന്നു.
    Partha, those who fail to follow this Karma chakra of mutual unter-dependence and service, is a Sinner and his life will be
    futile.

    --

    യസ്ത്വാത്മരതിരേവ സ്യാ‌-
    ദാത്മതൃപ്തശ്ച മാനവഃ
    ആത്മന്യേവ ച സന്തുഷ്ട-
    സ്തസ്യ കാര്യം ന വിദ്യതേ.
    3-17
    എന്നാല്‍ ഏതൊരു മനുഷ്യന്‍ തന്നില്‍ത്തന്നെ രമിക്കുന്നവനും തന്നില്‍ സംതൃപ്തനും തന്നില്‍ത്തന്നെ സന്തുഷ്ടനും ആയിരിക്കുമോ, അവനു കര്‍ത്തവ്യമായി ഒന്നുമില്ല.
    [But those who takes pleasure in Self alone, whose human life is one of self-realization, and who is satisfied in the Self only, fully satiated – for him there is no duty. ]

    --


    നൈവ തസ്യ കൃതേനാര്‍ത്ഥോ
    നാകൃതേനേഹ കശ്ചന
    ന ചാസ്യ സര്‍വഭൂതേഷു
    കശ്ചിദര്‍ത്ഥവ്യപാശ്രയഃ
    3-18
    അവനു (തസ്യ) ഈ ലോകത്തില്‍ -കര്‍മ്മം- ചെയ്തതുകൊണ്ട്(കൃതേന) കാര്യ്ം ഇല്ലതന്നെ. ചെയ്യാത്തതുകൊണ്ടും (അകൃതേന) ഒന്നുമില്ല ( ന കശ്ചന). ജീവികളില്‍ ഒന്നിനോടും അവനു സ്വപ്രയോജനകരമായ ബന്ധം ഒന്നും ഇല്ലാതാകുന്നു.
    Such a person has no object to gain here in this world by action. Nor does he lose anything by abstaining from action. He does not have any obligation to anybody as he has no desire to achieve anything for his own selfish pleasure.

    ---


    തസ്മാദസക്തഃ സതതം
    കാര്യം കര്‍മ്മ സമാചര
    അസക്തോ ഹ്യാചരന്‍ കര്‍മ്മ
    പരമാപ്നോതി പൂരുഷഃ
    3-19
    അതുകൊണ്ട് (തസ്മാല്‍) നിസ്സംഗനായി (അസക്ത) എപ്പോഴും (സതതം) കര്‍ത്തവ്യകര്‍മ്മം (കാര്യം കര്‍മ്മ) ചെയ്യുക(സമാചര). എന്തുകൊണ്ടെന്നാല്‍ (ഹി) നിഃസംഗനായി (അസക്തഃ) കര്‍മ്മം ചെയ്യുന്ന (കര്‍മ്മ ആചരന്‍) ആള്‍ (പുരുഃ) പരമപദം, മുക്തി (പരം) പ്രാപിക്കുന്നു (ആപ്നോതി).
    അതുകൊണ്ട് ഫലാപേക്ഷവിട്ട്, നിസ്സംഗനായി കര്‍ത്തവ്യകര്‍മ്മം ചെയ്കതന്നെ വേണം. അങ്ങനെ നിഃസംഗനായി കര്‍മ്മം ചെയ്യുന്ന ആള്‍ ഒടുവില്‍ മുക്തി പ്രാപിക്കുന്നു.
    Therefore one has to keep doing his karmas without expecting any rewards.
    And by engaging in such selfless karmas, it will gradually lead him to attain mukthi.

    ---

    കര്‍മ്മണൈവ ഹി സംസിദ്ധി‌
    മാസ്ഥിതാ ജനകാദയഃ
    ലോകസംഗ്രഹമേവാപി
    സംപശ്യന്‍‌ കര്‍ത്തുമര്‍ഹസി.
    3-20
    എന്തുകൊണ്ടെന്നാല്‍ കര്‍മ്മം കൊണ്ടുതന്നെയാണ് ജനകന്‍ മുതലായവര്‍
    സിദ്ധരായി തീര്‍ന്നത്.ലോകത്തിന്റെ നിലനില്‍പ്പിനായിക്കൊണ്ടെങ്കിലും നീയും കര്‍മ്മം ചെയ്യേണ്ടതാകുന്നു.
    It is by doing owns own duties without any selfish goals (nishkkaama karma) that even the great king Janaka also attained Moksha. So you also have to do your duties for the well being of the overall

    ---

    യദ്യദാ ചരതി ശ്രേഷ്ഠ
    സത്തത്തദേവേതരോ ജനഃ
    സ യത് പ്രമാണം കുരുതേ
    ലോകസ്തദനുവര്‍ത്തതേ.
    3-21
    എന്തെല്ലാം ചെയ്യുന്നുവോ ശ്രേഷ്ഠന്‍
    അതൊക്കെ തന്നെയാണ് മറ്റ് ജനങ്ങളും ചെയ്യുന്നത്.
    അവന്‍ എന്തിനെ പ്രമാണമായി സ്വീകരിച്ചിട്ടുണ്ടോ
    മറ്റുള്ളവരും അതുതന്നെ അനുവര്‍ത്തിക്കുന്നു.
    Whatever the noblest men do
    The common men follow suit
    What the noble think and do as right
    The common folks accept it as righteous

    ---


    ന മേ പാര്‍ത്ഥാസ്തി കര്‍ത്തവ്യം
    ത്രിഷു ലോകേഷു കിഞ്ചന
    നാനവാപ്തമവാപ്തവ്യം
    വര്‍ത്ത ഏവ ച കര്‍മ്മണി
    3-22
    ഇല്ല എനിക്ക് പാര്‍ത്ഥാ കര്‍ത്തവ്യമായി
    മൂന്നു ലോകങ്ങളിലും, ഒന്നും;
    നേടേണ്ടതൊന്നും നേടാതെയുമില്ല,
    എന്നിട്ടും വര്‍ത്തിക്കുന്നു കര്‍മ്മത്തില്‍ പെട്ടുതന്നെ.
    (എനിക്ക് ഈ മൂന്നു ലോകത്തിലും ഒന്നും തന്നെ നേടാനില്ല പാര്‍ത്ഥാ
    എന്നിട്ടും ഞാന്‍ എപ്പോഴും ഏതെങ്കിലും കര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടുതന്നെ ഇരിക്കുന്നു.)
    I have nothing to gain or couldn't able to gain from the 3 worlds, Oh Partha
    (Arjuna),
    But still I am always engaged in doing Karmas, in one way or another..
    --


    യദി ഹ്യഹം ന വര്‍ത്തേയം
    ജാതു കര്‍മ്മണ്യതന്ദ്രിതഃ
    മമ വര്‍ത്മാനുവര്‍ത്തന്തേ
    മനുഷ്യാഃ പാര്‍ത്ഥ സര്‍വശഃ
    3-23
    ഞാന്‍ ഒരിക്കലെങ്കിലും മടിവിട്ട്,
    കര്‍മ്മത്തില്‍ പെടാതെ വര്‍ത്തിച്ചാല്‍
    എന്നെ പിന്തുടന്ന് അതുപോലെ വര്‍ത്തിക്കും
    മനുഷ്യരും , പാര്‍ത്ഥാ, എങ്ങും
    If I hesitate to do my duties and linger lazily,
    Humans will also follow my example
    and remain inactive and lazy, O' Partha.
    (and thereby it will affect the stability
    of the entire living things and it will collapse)

    ---

    ഉത്സീദേയുരിമേ ലോകാ
    ന കുര്യാം കര്‍മ്മചേദഹം
    സംകരസ്യ ച കര്‍ത്താ സ്യാ-
    മുപഹന്യാമിമാഃ പ്രജാഃ
    3-24
    നശിക്കും ഈ ലോകം മുഴുവന്‍
    ഞാന്‍ കര്‍മ്മം ചെയ്യാതിരുന്നാല്‍
    ഞാന്‍ സംകരത്തിന്റെയും കര്‍ത്താവാവും
    ഈ പ്രജകളെ ഹനിക്കുകയുമായിരിക്കും
    (ഞാന്‍ കര്‍മ്മം ചെയ്യാതിരുന്നാല്‍ എന്നെ അനുസരിക്കുന്ന ഈ ലോകം നശിച്ചുപോകും. കാരണം, ഞാന്‍ കര്‍മ്മം ചെയ്യാതിരുന്നാല്‍, എന്നെ അനുകരിച്ച് കര്‍മ്മം ചെയ്യാതെ അലസരായി ജീവിക്കുന്ന മനുഷ്യരില്‍ വര്‍ണ്ണസാങ്കര്യം ഉണ്ടാവും . അതുവഴിക്ക് ഞാന്‍ തന്നെ ലോകനാശത്തിനു കാരണമായി തീരും. )
    [If I (Lord) abstain from doing karma (duties),
    this whole world will come to an end
    Because, as most people are my followers,
    they imitate me and they also abstain from doing their own duties and
    live an uncontrolled life, and the castes inter mingle. When the caste disappears, people become ignorant about their dharmas
    and slowly, the whole world will perish (just because of my abstinence from doing karma). That is why even if I have no need to do work (karma), I am always engaged in some kind of sath karmmas. So people will follow suit and their by, the total well being of the world will prosper.]

    ---


    സക്താഃ കര്‍മ്മണ്യവിദ്വാംസോ
    യഥാ കുര്‍വ്വന്തി ഭാരത
    കുര്യാദ്വിദ്വാംസ്തഥാ സക്ത-
    ശ്ചികീര്‍ഷുര്‍ലോക സംഗ്രഹം.
    3-25
    അപണ്ഡിതന്മാര്‍ കര്‍മ്മത്തില്‍ ആസക്തരായി* എങ്ങിനെയെല്ലാം പ്രവര്‍ത്തിക്കുന്നുവോ, ഭാരതാ,
    അതുപോലെ ചെയ്യണം വിദ്വാനും, അസക്തനായി*,
    ലോകത്തിന്റെ നിലനില്‍പ്പ്* കാംക്ഷിച്ചുകൊണ്ട്
    Just as the ignorant do action out of selfish goals;
    the enlightened one must also do karmas, but
    for the upliftment of the whole society.

    --


    ന ബുദ്ധിഭേദം ജനയേ‌‌
    ദജ്ഞാനാം കര്‍മ്മസംഗിനാം
    ജോഷയേത് സര്‍വകര്‍മ്മാണി
    വിദ്വാന്‍ യുക്തഃ സമാചരന്‍.
    3-26
    [ബുദ്ധിഭേദം ഉണ്ടാക്കരുത്
    അജ്ഞന്മാരായ കരമ്മ്ഫലസക്തന്മാര്‍ക്ക്
    മറ്റുള്ളവരെക്കൊണ്ട് ആചരിപ്പിക്കണം, സര്‍വകര്‍മ്മങ്ങളും
    വിദ്വാന്‍ യോഗയുക്തനായി വഴിപോലെയാചരിച്ചുകൊണ്ട്]
    The jnaanis (yogis/enlightened ones) must do karmmas inorder not to confuse the ordinary folks
    and as a good role model to them, do all the good karmmas by adhering to it

    ---


    പ്രകൃതേഃ ക്രിയമാണാനി
    ഗുണൈഃ കര്‍മ്മാണി സര്‍വശഃ
    അഹംകാരവിമൂഢാത്മാ
    കര്‍ത്താഹമിതി മന്യതേ.
    3-27
    പ്രകൃതിയുടെ ചെയ്യിക്കപ്പെടുന്നു
    ഗുണങ്ങളാല്‍ കര്‍മ്മങ്ങള്‍ എങ്ങും.
    അഹന്തയാല്‍ മോഹിതനായവന്‍
    “ഞാനാണ് കര്‍ത്താ”വെന്നു വിചാരിക്കുന്നു.
    Nature is the doer of all the karmmas
    by its own will; everywhere.
    But deluded by egoism,
    man thinks that he himself is the doer.

    --


    തത്വവിത്തു മഹാബാഹോ!
    ഗുണകര്‍മ്മവിഭാഗയോഃ
    ഗുണാ ഗുണേഷു വര്‍ത്തന്ത
    ഇതി മത്വാ ന സജ്ജതേ.
    3-28
    ഗുണകര്‍മ്മവിഭാഗങ്ങളുടെ (meaning of 2nd line)
    തത്വമറിയുന്നവന്‍, മഹാബാഹോ! (meaning of 1st line)
    ഗുണാ(ഇന്ദ്രിയങ്ങള്‍) ഗുണേഷു(വിഷയങ്ങളില്‍) പ്രവര്‍ത്തിക്കുന്നു
    എന്ന് ധരിച്ചിട്ട്, അവയില്‍ ആസക്തനാകുന്നില്ല.
    Meanwhile, those who know the truth, that the senses find pleasure in
    sensual pleasures, control his senses by not indulging in it.


    പ്രകൃതേര്‍ഗുണസമ്മൂഢാഃ
    സജ്ജന്തേ ഗുണകര്‍മ്മസു
    താനകൃത്സ്നവിദോ മന്ദാന്‍
    കൃത്സ്നവിന്ന വിചാലയേത്
    3-29
    പ്രകൃതിയുടെ ഗുണങ്ങളാല്‍ മോഹിതരായവര്‍
    സക്തരാകുന്നു, ഗുണകര്‍മ്മങ്ങളില്‍.
    ആ, സര്‍വജ്ഞരല്ലാത്ത മന്ദബുദ്ധികളെ
    സര്‍വ്വജ്ഞന്‍ (കൃത്സ്നവില്‍) വഴിതെറ്റിക്കരുത്.
    There are people engrossed in material duties
    with selfish motives.
    But those who know the truth about it's futility
    should not confuse or mislead them.
    (Because, people has to engage in Karmas
    in whatever form as it is the basis of our existence(?))

    --


    മയി സര്‍വ്വാണി കര്‍മ്മാണി
    സന്ന്യസ്യാദ്ധ്യാത്മചേതസാ
    നിരാശീര്‍നിര്‍മ്മമോ ഭൂത്വാ
    യുദ്ധ്യസ്വ വിഗതജ്വരഃ
    3-30
    എന്നില്‍ എല്ലാ കര്‍മ്മങ്ങളും
    സമര്‍പ്പിച്ച് അദ്ധ്യാത്മികബുദ്ധിയോടെ
    നിഷ്കാമനും, നിര്‍മ്മമനുമായി ഭവിച്ച്
    യുദ്ധംചെയ്ക, ദുഃഖം കളഞ്ഞ് (വിഗതജ്വരഃ).
    Therefore, surrender all your Karmmas to me
    and wage war without any selfish goals or greeds;
    without any gloom.


    യേ മേ മതമിദം നിത്യ-
    മനുതിഷ്ഠന്തി മാനവാഃ
    ശ്രദ്ധാവന്തോ/നസൂയന്തോ
    മുച്യന്തേ തേ/പി കര്‍മ്മഭിഃ
    3-31
    ആര്‍ എന്റെ ഈ അഭിപ്രായം നിത്യവും
    അനുഷ്ഠിക്കുന്നുവോ,
    ശ്രദ്ധയോടും അസൂയകൂടാതെയും,
    മോചനം നേടുന്നു, അവരും കര്‍മ്മബന്ധത്തില്‍ നിന്നു.
    Those who follow my teachings with devotion and without envy,
    surely get moksha from the entanglements of Karma.



    യേ ത്വേതദഭ്യസൂയന്തോ
    നാനുതിഷ്ഠന്തി മേ മതം
    സര്‍വ്വജ്ഞാനവിമൂഢാംസ്താന്‍
    വിദ്ധി നഷ്ടാനചേതസഃ.
    3-32
    എന്നാല്‍ ഏവരാണോ അസൂയയോടെ
    എന്റെ അഭിപ്രായം (മതം) അനുഷ്ഠിക്കാത്തത് (ന അനുതിഷ്ഠന്തി)
    സര്‍വ്വജ്ഞാനവിമൂഢരായ അവരെ
    നശിച്ചവരെന്നും ബുദ്ധിഹീനരെന്നും (അചേതസ) അറിയുക (വിദ്ധി).
    Meanwhile, those who with pride (jealous),
    iginore my words,
    consider them as ignorant and perished.




    സദൃശം ചേഷ്ടതേ സ്വസ്യാഃ
    പ്രകൃതേര്‍ജ്ഞാനവാനപി
    പ്രകൃതിം യാന്തി ഭൂതാനി
    നിഗ്രഹഃ കിം കരിഷ്യതി.
    3-33
    അറിവുള്ളവന്‍ പോലും തന്റെ സ്വഭാവത്തിന് 
    ചേര്‍ന്നവിധത്തില്‍ പ്രവര്‍ത്തിക്കുന്നു.
    സ്വപ്രകൃതിയെ പിന്തുടരുന്നു (യാന്തി) ജീവികള്‍ക്ക് (ഭൂതാനി).
    നിയന്ത്രണം എന്തു പ്രയോജനം ചെയ്യും?
    All people, wise and otherwise, act according whatever is the
    nature they have acquired in this world.
    (so) how will it be of any help to suppress true nature?

    --

    ഇന്ദ്രിയസ്യേന്ദ്രിയസ്യാര്‍ത്ഥേ
    രാഗദ്വേഷൌ വ്യവസ്ഥതൌ
    തയോര്‍ന വശമാഗച്ഛേത്
    തൌ ഹ്യസ്യ പരിപന്ഥിനൌ.
    3-34
    ഓരോ ഇന്ദ്രിയത്തിന്റേയും കാര്യത്തില്‍
    ദ്വേഷവും നിശ്ചിതങ്ങളാണ്.
    അവയ്ക്കു (തയോ) വശപ്പെടരുത്
    എന്തുകൊണ്ടെന്നാല്‍ (ഹി) അവ (തൌ) ശത്രുക്കളാണ്.
    It is the sense which drives us to feel attached
    towards sense objects. So it is important not to
    come under the influence of the senses;
    They are our enemies.

    ---

    ശ്രേയാന്‍ സ്വധര്‍മ്മോ വിഗുണഃ
    പരധര്‍മ്മാത് സ്വനുഷ്ഠിതാത്
    സ്വധര്‍മ്മേ നിധനം ശ്രേയഃ
    പരധര്‍മ്മോ ഭയാവഹഃ
    3-35
    ശ്രീയസ്ക്കരമാണ് സ്വധര്‍മ്മാനുഷ്ഠാനം ; ഗുണഹീനം (വിഗുണ)
    പരധര്‍മ്മം നന്നായി അനുഷ്ഠിച്ചതുപോലും.
    സ്വധര്‍മ്മത്താലുള്ള മരണം പോലും ശ്രേയസ്ക്കരം
    പരധര്‍മ്മം ഭയങ്കരമാണ്.
    One should act according to ones own nature (Dharma)
    It is useless to do the duties of others, even if is done excellently.
    Doing ones own duties bring liberation, even if it lead to death.
    Doing the duties of others is very dangerous.

    ---

    2 Comments:

    Anonymous Anonymous said...

    Lucky Club Casino Site | Up to £20 Welcome Bonus - Lucky
    Lucky Club is the UK's #1 Casino. Play a wide range of casino luckyclub games, from video slots to video roulette. Sign up now to claim your welcome bonus!

    12:05 AM  
    Blogger Kesavan Nambisan said...

    Laudable effort. 🌹
    Please post remaing slokas of Karma Yoga.🙏

    7:54 AM  

    Post a Comment

    << Home